ഇരിട്ടി: നിയോജകമണ്ഡലം തല സമ്മേളനത്തിന്റെ ഭാഗമായി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിട്ടി മണ്ഡലം വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി മനോഹരൻ കോട്ടാത്ത് സ്വാഗതം പറഞ്ഞു. സുഖദേവൻ മാസ്റ്റർ മുഖ്യപ്രഭാഷണവും എൻ. മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ മാസ്റ്റർ പുതിയ അംഗങ്ങളെ വരവേറ്റു. സി.കെ. ശശിധരൻ, സി.വി. കുഞ്ഞനന്തൻ, പി.വി. അന്നമ്മ, എം.എം. മൈക്കിൾ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.